ബീഹാർ വ്യാജ മദ്യ ദുരന്തം; മരണസംഖ്യ 70 ആയി, നിരവധി പേർ ഗുരുതരാവസ്ഥയിൽ
ബീഹാർ: വ്യാജ മദ്യ ദുരന്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം70 ആയി. നിരവധി പേരാണ് ചികിത്സയിൽ തുടരുന്നത്. ഇതിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. അതേ സമയം, മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കേസ് എടുക്കണമെന്ന് ആരോപിച്ച് എൽജെപി അധ്യക്ഷൻ ചിരാഗ് പാസ്വാൻ രംഗത്തെത്തി. നടന്നത് ഭരണകൂട കൊലപാതകമാണെന്നും അദേഹം പറഞ്ഞു. മദ്യം കഴിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു രൂപ പോലും നൽകില്ലെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാട് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനെതിരെ നിതീഷ് കുമാറിന് എതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്