അൽ അസ്ഹർ ഫെസ്റ്റിവൽ; ബാസ്കറ്റ് ബോൾ കോർട്ട് ഉദ്ഘാടനം ചെയ്തു, സ്പോർട്സ് മീറ്റും സംഘടിപ്പിച്ചു
തൊടുപുഴ: അൽ അസ്ഹർ ഫെസ്റ്റിവലിന്റെ ഭാഗമായി പുതുതായി പണി കഴിയിപ്പിച്ച ബാസ്കറ്റ് ബോൾ കോർട്ടിന്റെയും അൽ അസർ ഫെസ്റ്റിവൽ സ്പോർട്സ് മീറ്റിന്റെയും ഉദ്ഘാടനം തൊടുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എസ് മഹേഷ് കുമാർ നിർവഹിച്ചു.
അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ് എം.ഡി അഡ്വ: കെ.എം മിജാസിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിന് ശേഷം അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസിന്റെ കീഴിലുള്ള വിവിധ കോളേജുകൾ മാറ്റുരച്ച ബാസ്കറ്റ് ബോൾ മത്സരവും നടന്നു. മത്സരത്തിൽ അൽ അസ്ഹർ മെഡിക്കൽ കോളേജ് ചാമ്പ്യൻമാരായി. അൽ അസ്ഹർ ലോ കോളേജ്, അൽ അസ്ഹർ നഴ്സിംഗ് കോളേജ് എന്നിവയ്ക്ക് രണ്ടും മൂന്നും സ്ഥാനം ലഭിച്ചു.