ലയൺസ് ക്ലബ്ബ് തൊടുപുഴ മെട്രോയുടെ സ്വപ്നഭവനം പദ്ധതി; മറ്റത്തിപ്പാറയിൽ നിർമ്മിച്ച് നൽകുന്ന വീടിൻ്റെ താക്കോൽദാനം 15ന്
തൊടുപുഴ: ലയൺസ് ക്ലബ്ബ് തൊടുപുഴ മെട്രോയുടെ സേവന പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന സ്വപ്നഭവനം പദ്ധതിയിൽ കരിങ്കുന്നം മറ്റത്തിപ്പാറയിൽ നിർമ്മിച്ച് നൽകുന്ന വീടിൻ്റെ താക്കോൽദാനം 15ന് രാവിലെ 10.30ന് നടക്കും.
കരിങ്കുന്നം ഗ്രാമപഞ്ചായത്തിൽ 10ആം വാർഡിൽ താമസിക്കുന്ന പുളിക്കപാറയിൽ പത്മനാഭൻ - രമണി ദമ്പതികൾക്കാണ് ലയൺസ് ക്ലബ് തൊടുപുഴ മെട്രോ വീട് നൽകുന്നത്. ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക് 318സിയും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് നടപ്പിലാക്കുന്നതാണ് സ്വപ്നഭവനം പദ്ധതി. അഡ്വ. എ.വി വാമന കുമാർ താക്കോൽ ദാനം നിർവഹിക്കും.
ലയൺസ് ക്ലബ് തൊടുപുഴ മെട്രോ പ്രസിഡൻ്റ് സിസി അനിൽകുമാർ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണർ രാജൻ എൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും. ഡിസ്ട്രിക് ചീഫ് പ്രോജക്ട് കോർഡിനേറ്റർ ശ്രീജിത്ത് കെ ഉണ്ണിത്താൻ, സ്വപ്നഭവനം ഡിസ്ട്രിക്ട് സെക്രട്ടറി ജോസ് മംഗലി, ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി ജോർജ് സാജു, ഡിസ്ട്രിക് ക്യാബിനറ്റ് ട്രഷറർ സിബി ഫ്രാൻസിസ്, കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ തോമസ്, ഇടുക്കി പ്രോജക്ട് കോർഡിനേറ്റർ ഷിൻസ് സെബാസ്റ്റ്യൻ, സ്വപ്നഭവനം തൊടുപുഴ മെട്രോ പ്രോജക്ട് കോർഡിനേറ്റർ രതീഷ് ദിവാകരൻ, റീജിയൻ ചെയർപേഴ്സൺ എൻ.എൻ സനൽ, സോൺ ചെയർപേഴ്സൺ ജോഷി ജോർജ്, ലയൺസ് ക്ലബ് തൊടുപുഴ മെട്രോ സെക്രട്ടറി ജിജോ കാളിയാർ, ട്രഷറർ എ.കെ വിഷ്ണു, റീജിയൻ ജി.ഇ.ടി കോഡിനേറ്റർ വിനോദ് കണ്ണോളിൽ, ലയൺസ് ക്ലബ് മെട്രോ ലേഡീസ് ഫോറം ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ ലയൺസ് ക്ലബ് തൊടുപുഴ മെട്രോ പ്രസിഡൻ്റ് സി.സി അനിൽകുമാർ, സെക്രട്ടറി ജിജോ കാളിയാർ, സോൺ ചെയർപേഴ്സൺ ജോഷി ജോർജ്, പ്രോജക്ട് കോർഡിനേറ്റർ രതീഷ് ദിവാകരൻ, വൈസ് പ്രസിഡന്റ് റെജി വർഗീസ് എന്നിവർ സംസാരിച്ചു.