സ്വർണ വില 60,000 കടന്നു
ഒരു ഗ്രാം സ്വർണത്തിൻറെ വില 7525 രൂപയാണ്. 2024 ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും ഉയർന്ന സ്വർണ വില. ഈ റെക്കോർഡും കടന്നാണ് ഇപ്പോൾ സ്വർണ വില കുതിക്കുന്നത്. ഈ മാസത്തിൻറെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻറെ വില.
ഇത് തന്നെയാണ് ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരം. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും ഡോളർ ദുർബലമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വർണ വിലയെ സ്വാധീനിച്ചത്. അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഗ്രാമിന് 99 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.





Latest News

